azhakam
അഴകം ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഓപ്പൺ ജിം റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് ആഴകം ഗവ. യു.പി സ്കൂളിൽ നിർമ്മിച്ച ഓപ്പൺ ജിം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി ജോർജ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ്‌, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി ചാക്കോ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിനി മാത്തച്ചൻ, വാർഡ് മെമ്പർ ജയ രാധാകൃഷ്ണൻ പി.ടി.എ പ്രസിഡന്റ് രജി മാധവൻ, പ്രധാനാദ്ധ്യാപിക എം.കെ.റീന മോൾ എന്നിവർ പ്രസംഗിച്ചു.