കളമശേരി : ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന കൺവെൻഷനും മനുഷ്യാവകാശ സെമിനാറും ഇന്ന് രാവിലെ 10.30ന് പത്തടിപ്പാലം പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് ഹാളിൽ റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഡോ. അനിൽകുമാർ ജി. നായർ അദ്ധ്യക്ഷത വഹിക്കും. അനൂപ് സബർമതി, ആലപ്പി അഷ്റഫ്, . കെ വിവേകാനന്ദൻ, പി.കെ. പദ്മനാഭൻ, കെ.കെ. ശ്രീകുമാർ, ഡോ. പി. ജയദേവൻ നായർ , ബിന്ദു മോൾ പി.എസ്.കെ. , സൂരജ് , നാസർ വി.എച്ച്. , ഷാജി ഇടപ്പള്ളി എന്നിവർ പ്രസംഗിക്കും.