കോതമംഗലം: കോതംഗലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'കൃതി തത്സമയ കണ്ടെഴുത്ത് മത്സരം" എന്ന പേരിൽ വായനാമത്സരം സംഘടിപ്പിച്ചു. പി. കേശവദേവിന്റെ ഓടയിൽ നിന്ന്, എം.ടി. വാസുദേവൻനായരുടെ രണ്ടാമൂഴം എന്നീ കൃതികളെ അടിസ്ഥാനമാക്കിയായിരുന്നു മത്സരം. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. മോഹനൻ, മനോജ് നാരായണൻ, സി.പി. മുഹമ്മദ്, ദിവ്യ സലി, ജോർജ് മാത്യു, പി.എം. പരീത്, ബാബു കൈപ്പിള്ളിൽ, ഫാ. പി.ഒ. പൗലോസ്, പി.ജി. വേണു, ശോഭാ രവീന്ദ്രൻ, വി.വി. കുഞ്ഞപ്പൻ, കെ.ടി. മനോജ്, എന്നിവർ പ്രസംഗിച്ചു.