പെരുമ്പാവൂർ: വല്ലം - പാണംകുഴി റോഡിൽ ഐമുറി കവല, കൂവപ്പടി പഞ്ചായത്ത് ഓഫീസ്, കോടനാട് വില്ലേജ് ഓഫീസ് കൂവപ്പടി ഹൈസ്കൂൾ എന്നിവയുടെ മുൻവശത്ത് അപകട സാദ്ധ്യത ഉയർത്തി വലിയ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടു. അയ്മുറി കവലയിൽ ഈയിടെ കട്ട വിരിച്ചതിനു തെക്കുവശത്തായിട്ടാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. കവലയുടെ വടക്കുവശത്ത് വരെ കാനയുണ്ടെങ്കിലും കുഴികളിലും സമീപത്തുമുള്ള വെള്ളക്കെട്ടിനും പരിഹാരമാകുന്നില്ല. കട്ട വിരിച്ചതിന്റെ പടിഞ്ഞാറ് ഭാഗത്ത് റോഡിനോടു ചേർന്ന് മണ്ണുമാറ്റി ചെറിയ കാന തീർത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ഇവിടെ നിയമപ്രകാരം കാന നിർമ്മിക്കാത്തത് കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ഐമുറി കവലയുടെ ഇരുവശത്തും കാനകൾ തീർത്ത് വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണം
ദേവച്ചൻ പടയാട്ടിൽ
ബി.ജെ.പി