പെരുമ്പാവൂർ: ലെൻസ് ഫെഡ് പെരുമ്പാവൂർ ഏരിയാ സമ്മേളനം നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ബിജു മാത്യൂസ് അദ്ധ്യക്ഷനായി. എം.എം. മാഹിൻ, കെ.എസ്. അനിൽകുമാർ, ഉമ്മു ഹബീബ, വി.ജി. ജോസ്, സിമി പ്രജീഷ്, ജി. ഓമനക്കുട്ടൻ, ഷറഫ് എസ്. മുഹമ്മദ് എന്നിവർ സംസാരിച്ചു. അദ്യകാല പ്രവർത്തകരെ ആദരിച്ചു. ഭാരവാഹികളായി ജി. ഓമനക്കുട്ടൻ (പ്രസിഡന്റ്), അനന്ദു സാജു (സെക്രട്ടറി), രേവതി രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.