പെരുമ്പാവൂർ: സൗത്ത് വാഴക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനപക്ഷ പദയാത്ര ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാനം ചെയ്തു. സമാപന സമ്മേളനം തടിയിട്ടപറമ്പ് ജംഗ്ഷനിൽ ബെന്നി ബെഹനാൻ എം.പിയും ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ തമ്പി കുര്യാക്കോസ് അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ മുഖ്യപ്രഭാഷണം നടത്തി. ബി.എ. അബ്ദുൾ മുത്തലിബ്, പി.എസ്. സുദീർ, എ.എം. മുഹമ്മദ് പിള്ള, എ.വി. അബ്ദുൾ മജീദ്, സരിൻ ശ്രീധരൻ, സി.എ. ഫൈസൽ, അബ്ദുൾ റഹ്മാൻ, ജൂനൈദ് പത്തനായത്ത്, കെ.എസ്. സലിം, കെ.എ. അൻസാർ, എൻ.എ. സെയ്തുമുഹമ്മദ്, ബിബിൻ വെളുത്താപ്പിള്ളി എന്നിവർ സംസാരിച്ചു.