
ആലുവ: നഗരസഭ മുൻ ചെയർമാൻ പരേതനായ പി.ഡി. പത്മനാഭൻ നായരുടെ മകൻ ബാങ്ക്കവല പേരേക്കാട്ട് വീട്ടിൽ വിനോദ് പി. നായർ (58) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ആലുവ റോയൽ പ്ളാസയിൽ വിവ ഫാഷൻ ഉടമയും ആലുവ ശ്രീബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശസമിതി അംഗവുമാണ്. ഭാര്യ: മായ ബി. നായർ (ആലുവ ശ്രീബലരാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി). മക്കൾ: വിഷ്ണു വി. നായർ, വിഘ്നേഷ് വി. നായർ.