വൈപ്പിൻ: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് അസോസിയേഷൻ ഞാറക്കൽ യൂണിറ്റ്, പാലാരിവട്ടം റിനൈ മെഡിസിറ്റി, ഇടപ്പള്ളി ഐഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ ഞാറക്കൽ സർവീസ് സഹകരണ ബാങ്ക് ഓ‌ഡിറ്റോറിയത്തിൽ സൗജന്യരോഗ നിർണയ ക്യാമ്പ് നടത്തും. നേത്ര രോഗം, ഹൃദയരോഗം, ശ്വാസകോശരോഗം, ദന്തരോഗം, ഗൈനക്കോളജി, ജനറൽ മെഡിസിൻ എന്നി വിഭാഗങ്ങളിലാണ് പരിശോധന.