
കാക്കനാട് :പാലച്ചുവട് വ്യാസ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂളിൽ കൊച്ചിൻ ഷിപ്പിയാഡിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പി. ഇ.ബി.മേനോൻ സ്മാരക സഭാഗൃഹത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ഷിപ്പ്യാഡ് ചെയർമാൻ ഡോ.മധു.എസ്.നായർ നിർവഹിച്ചു. വ്യാസ ട്രസ്റ്റ് ചെയർമാൻ ഡോ.എ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ഡോ.എ.പി. ജെ.അബ്ദുൽ കലാം, ടെക്നികൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ശിവപ്രസാദ്, രാഷ്ട്രീയ സ്വയംസേവക സംഘം മുതിർന്ന പ്രചാരകൻ എസ്.സേതുമാധവൻ, ദക്ഷിണ പ്രാന്തപ്രചാരക് എസ്. സുദർശൻ, വ്യാസ ട്രസ്റ്റ് ട്രസ്റ്റിമാരായ ടി.കെ. പ്രഫുല്ലചന്ദ്രൻ, ഡോ.ടി. വിനയചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പൽ കെ.രാജലക്ഷ്മി എന്നിവർ സംസാരിച്ചു.