വൈപ്പിൻ: മുളവുകാട് കൾച്ചറൾ ഫൈൻ ആർട്ട്‌സ് റോഡ് നിർമ്മാണം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 21,15,000 രൂപ ഉപയോഗിച്ചാണ് നിർമ്മാണം. മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബർ അദ്ധ്യക്ഷനായി. വാർഡ് അംഗങ്ങളായ കെ.എ. വിനോദ്, ആന്റണി റോജൻ, സോഫി ഷീൻ ലിവേര, മുൻ അംഗം രാജീവ്, ജിഡ ജനറൽ കൗൺസിൽ അംഗം കെ.കെ. ജയരാജ് എന്നിവർ സംസാരിച്ചു.