പെരുമ്പാവൂർ: പെരുമ്പാവൂർ താലൂക്ക് ആശുപത്രി നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പുതിയ ഫാർമസി, സ്റ്റോർ നവീകരണം, ലിഫ്റ്റ് എന്നിവ നവീകരണ പദ്ധതിയിലുണ്ട്. ഇത് കൂടാതെ ആശുപത്രിയിലെ വൈദ്യുതി തടസം പരിഹരിക്കാനായി പദ്ധതിയുടെ ഭാഗമായി ട്രാൻസ്ഫോർമറും സ്ഥാപിക്കും. സാങ്കേതിക അനുമതി ലഭിച്ച് ഒരു മാസത്തിനകം ടെൻഡർ നടപടികൾ പൂർത്തിയാക്കി നവീകരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു .