photo
മജ്‌നു കോമത്ത്‌

വൈപ്പിൻ: സ്വാതന്ത്ര്യസമരസേനാനിയും സി.പി.ഐ നേതാവുമായിരുന്ന കെ.കെ. സത്യവ്രതന്റെ സ്മരണയ്ക്കായി നൽകുന്ന അവാർഡ് അഡ്വ. മജ്‌നു കോമത്തിന്. ഗോശ്രീ ദ്വീപ് സമൂഹങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സത്യവ്രതൻ സ്മാരക സമിതി അവാർഡ് നൽകുന്നത്.
എ.ഐ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് , സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം, വൈപ്പിൻ പാലം ആക്ഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ മജ്നു കോമത്ത് പ്രവർത്തിച്ചിട്ടുണ്ട്. 30ന് കുഴുപ്പിള്ളിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ അവാർഡ് സമ്മാനിക്കും.