mav

ചെല്ലാനം: ഒന്നാം ക്ലാസ് വിദ്യാർത്ഥികളിൽ കാർഷികാഭിരുചി വളർത്താൻ ലക്ഷ്യമിട്ട് ചെല്ലാനം പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന എന്റെ മാവ് പദ്ധതി 14-ാം വർഷത്തിലേക്ക്. ഈ വർഷം പഠനമാരംഭിച്ച 225 വിദ്യാർത്ഥികൾക്ക് തൃശൂർ മണ്ണുത്തിയിൽ നിന്നുള്ള മുന്തിയയിനം ഒട്ടുമാവിൻ തൈകൾ വിതരണം ചെയ്യും.

കൊച്ചിൻ റോട്ടറി ക്ലബ്ബിന്റെ സഹായത്തോടെ ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.

റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിന്‍ കമ്മ്യൂണിറ്റി സർവീസ് ഡയറക്ടർ പി.ടി. മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.എക്‌സ്. ജൂലപ്പൻ അദ്ധ്യക്ഷത വഹിച്ചു. കാട്ടിപ്പറമ്പ് സെന്റ് ജോസഫ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സിസ്റ്റർ അന്ന ലിസി, സൊസൈറ്റി സെക്രട്ടറി എം.എൻ. രവികുമാർ, പി.എൻ. രവീന്ദ്രൻ സംസാരിച്ചു.