മൂവാറ്റുപുഴ: കോപ്പർ സ്ട്രിപ്പ് മോഷ്ടിച്ച കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സൈന്തിയ ആക്ക്ന സ്വദേശി ബാദുഷ ഷേക്കിനെ (29)ആണ് മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ കെ.എസ്.ആർ.ടിസി സ്റ്റാൻഡിന് സമീപമുള്ള സ്വർണ വ്യാപാരസ്ഥാപനത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ രാത്രിയിൽ അതിക്രമിച്ച് കയറി മുപ്പതിനായിരം രൂപ വില വരുന്ന കോപ്പർ സ്ട്രിപ്പാണ് മോഷ്ടിച്ചത്.
പ്രതിക്കെതിരെ ചെമ്പ് കമ്പി മോഷ്ടിച്ചതിന് മറ്റൊരു കേസ് നിലവിലുണ്ട്. അന്വേഷണസംഘത്തിൽ എസ്.ഐമാരായ അതുൽ പ്രേം ഉണ്ണി, ഷിബു മാത്യു, സി.പി.ഒ ശ്രീജു രാജൻ എന്നിവരും ഉണ്ടായിരുന്നു.