കൊച്ചി: ഇന്ത്യൻ പരസ്യലോകത്തെ അതുല്യപ്രതിഭ പീയൂഷ് പാണ്ഡെയുടെ നിര്യാണത്തിൽ പെപ്പർട്രസ്റ്റ് അനുശോചിച്ചു. പരസ്യരംഗത്ത് ഇംഗ്ലീഷ് ആധിപത്യം ഉണ്ടായിരുന്ന കാലത്ത് സാധാരണക്കാരുടെ ഭാഷയിൽ സംസാരിച്ച പാണ്ഡെ തന്റെ എല്ലാ സൃഷ്ടികളിലും നൂറുശതമാനം ഇന്ത്യൻ സ്വഭാവം പകർന്നുവെന്ന് യോഗം വിലയിരുത്തി.
പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ, ട്രസ്റ്റിമാരായ ഡോ. ടി. വിനയകുമാർ, പി.കെ. നടേശ്, യു.എസ്. കുട്ടി, വി. രാജീവ് മേനോൻ, കൊച്ചിയിലെ പരസ്യരംഗത്തെ പ്രമുഖരായ വിനോദിനി സുകുമാർ, ഡൊമിനിക് സാവിയോ, ക്രിസ്റ്റഫർ, അനിൽ തുടങ്ങിയവർ സംസാരിച്ചു. പീയൂഷ് പാണ്ഡെയുടെ ചിത്രത്തിനുമുമ്പിൽ ദീപം തെളിച്ച് ആദരാഞ്ജലി അർപ്പിച്ചു.