പറവൂർ: മന്നം കരീപ്പറമ്പ് ശ്രീവെള്ളാണി മുത്തൻ വെള്ളാംഭഗവതി ശ്രീഭദ്രകാളിക്കാവ് ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം തുടങ്ങി. 27ന് ഉച്ചക്ക് 12ന് പാലക്കൽ എഴുന്നള്ളിപ്പ്, 12ന് പ്രസാദഊട്ട്, വൈകിട്ട് 3ന് ദേവിക്ക് കളമെഴുത്ത്, 6.30ന് കലശം, രാത്രി 8ന് നാടൻപാട്ടും മുടിയാട്ടം, 9ന് കോൽക്കളി. 28ന് പുലർച്ചെ ഒന്നിന് കളംകൊടുക്കൽ, 3ന് കളംപാട്ട്, 4ന് പാലക്കാലിൽ വിളക്കാർത്ത് പൂജ, 5ന് ഗുരുതി, പന്തലാട്ടം.