bible

മരട് : ദൈവദാസൻ ജോർജ് വാകയിൽ അച്ചന്റെ 94-ാം സ്മരണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രസിദ്ധമായ മൂത്തേടം ബൈബിൾ കൺവെൻഷൻ ഇന്ന് ആരംഭിക്കും. കെ.ആർ.എൽ.സി.ബി.സി പ്രൊക്ലമേഷൻ സെക്രട്ടറിയും അന്തോണിയോ ബൈബിൾ കോളേജ് ഡയറക്രുമായ ഡോ.ഫാ. സ്റ്റാൻലി മാതിരപ്പിള്ളി കൺവെൻഷന് തിരി തെളിയിക്കും. ഒക്ടോബർ 26 മുതൽ 30 വരെയാണ് കൺവെൻഷൻ. വൈകിട്ട് 5 മുതൽ 9. 30 വരെ മരട് മൂത്തേടം വിശുദ്ധ മേരി മാഗ്ദലിൻ ദേവാലയാങ്കണത്തിൽ ഒരുക്കിയിട്ടുള്ള വിപുലമായ പന്തലിലാണ് ബൈബിൾ കൺവെൻഷൻ നടക്കുന്നത്. വയനാട്ടിലെ മക്കിയാട് ബെനഡിക്ട് ധ്യാനകേന്ദ്രത്തിലേ ഫാ. ജോയ് ചെമ്പകശ്ശേരിയും സംഘവുമാണ് കൺവെൻഷൻ നയിക്കുന്നത്.