മൂവാറ്റുപുഴ: കിഴക്കേക്കര രാമകൃഷ്ണാശ്രമത്തിൽ അന്തർയോഗം ഇന്ന് നടക്കും. രാവിലെ 5.30ന് മംഗളാരതി, 9 മുതൽ ഭജന, 11.30ന് പന്തളം കൊട്ടാരം രാജപ്രതിനിധി പുണർതം തിരുനാൾ നാരായണ വർമ്മയ്ക്ക് സ്വീകരണം. കായംകുളം ശ്രീരാമകൃഷ്ണ മഠം അദ്ധ്യക്ഷൻ തത്പുരുഷാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണവും ചാലക്കുടി ശ്രീകൃഷ്ണ അന്താരാഷ്ട്ര കേന്ദ്രം ചെയർമാൻ ആമേട വാസുദേവൻ തിരുമേനി മുഖ്യപ്രഭാഷണവും നടത്തും. ഉച്ചയ്ക്ക് 12.30ന് ആരതി, 1ന് പ്രസാദ ഊട്ട്.