മൂവാറ്റുപുഴ: മൂവാറ്റുപുഴ എൻ.എസ്.എസ് ഹൈസ്കൂളിലെ 1972 ബാച്ച് എസ്.എസ്.എൽ.സി ബാച്ച് പൂർവ വിദ്യാർത്ഥി സംഗമം കടാതി ഗവ. എൽ.പി സ്കൂളിൽ നടന്നു. ഹെഡ്മിസ്ട്രസ് ദീപ ഉദ്ഘാടനം ചെയ്തു. വി.എം.പൗലോസ് അദ്ധ്യക്ഷനായി. എം.എം.ബേബി, വിജയൻ, ടി.കെ. സുരേന്ദ്രൻ, കെ.പി. വാസവൻ, മറിയകുട്ടി ബേബി, എ.ആർ. തങ്കച്ചൻ എന്നിവർ സംസാരിച്ചു. പൂർവ വിദ്യാർത്ഥി സമിതി ഭാരവാഹികളായി വി.എം. പൗലോസ് ( പ്രസിഡന്റ് ), ടി.കെ. സുരേന്ദ്രൻ (വൈസ് പ്രസിഡന്റ് ), ലില്ലി ജോർജ് (സെക്രട്ടറി), ബേബിപീറ്റർ (ജോ. സെക്രട്ടറി), മറിയക്കുട്ടി ബേബി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.