club

കൊച്ചി:ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഐക്യരാഷ്ട്രസഭ ദിനാഘോഷം മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾ സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ചില രാജ്യങ്ങളുടെ എതിർപ്പ് കാരണം നീണ്ടു പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലയൺസ് ഗവർണർ കെ.ബി. ഷൈൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ ലീഡർ വി.അമർനാഥ്, സെക്രട്ടറി ടി.എസ്. വിശ്വനാഥൻ, വൈസ് ഗവർണർമാരായ വി.എസ്. ജയേഷ്, കെ.പി. പീറ്റർ, ക്യാബിനറ്റ് സെക്രട്ടറി സജി ചമേലി, ട്രഷറർ വർഗീസ് ജോസഫ്, പോഗ്രാം കോ ഓഡിനേറ്റർ ജോസ് മംഗലി, പ്രോജക്ട് കോ ഓഡിനേറ്റർ സിബി ഫ്രാൻസിസ്, അഡ്മിനിസ്‌ട്രേറ്റർ സാജു ജോർജ് പ്രസംഗിച്ചു.