ചോറ്റാനിക്കര: സംസ്ഥാന സർക്കാരിനെതിരെയുള്ള യു.ഡി.എഫ് ബി.ജെ.പി അപാദപ്രചരണങ്ങൾക്കെതിരെ സി.പി.എം മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന സംഗമം എസ്.എഫ്.ഐസംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് പള്ളിത്താഴത്ത് ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി അംഗം കെ.എ. ജോഷി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി.ഡി. രമേശൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. വേണു, പി.എൻ. പുരുഷോത്തമൻ, ലിജോ ജോർജ്, ലതിക അനിൽ, മഞ്ജു അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ കേരള സർക്കാരിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായുള്ള മികച്ച പച്ചത്തുരുത്തുകൾക്കുള്ള അവാർഡ് നേടിയ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ പെരുമ്പിള്ളി സ്‌കൂളിനും വാർഡിൽ സ്ഥിതി ചെയ്യുന്ന നായംകുളം പച്ചത്തുരുത്തിനും അവാർഡ് നേട്ടത്തിന് വേണ്ടി മികച്ച ഇടപെടൽ നടത്തിയ വാർഡ് മെമ്പർ ജോയൽ കെ. ജോയിക്കും സ്മൃതിരേഖാ പുരസ്‌കാരത്തിന് അർഹയായ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് മെമ്പർ മഞ്ജു അനിൽകുമാറിനും സ്‌നേഹാദരവ് നൽകി.