1

തോപ്പുംപടി: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച തൊഴിൽ മേള 'പ്രയുക്തി 2025' കെ. ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുണ്ടംവേലി എം.ഇ.എസ് കോളേജിൽ സംഘടിപ്പിച്ച ചടങ്ങിൽ കോളേജ് ചെയർമാൻ അഡ്വ. എം.എം. സലിം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. യാകൂബ് പി.കെ, എംപ്ലോയ്മെന്റ് ഓഫീസർ സിജു എസ്., എം.ഐ. അബ്ദുൽ ഷെരീഫ്, മെമ്പർ മാർഗരറ്റ് വി.എ., ഗംഗ പ്രസാദ് പി.ഒ., മനോജ് സി.സി., അഡ്വ സലിം കെ.എ. എന്നിവർ സംസാരിച്ചു.