പറവൂർ: ചിറ്റാറ്റുകര പഞ്ചായത്ത് വികസന സന്ദേശജാഥ സി.പി.എം പറവൂർ ഏരിയ സെക്രട്ടറി ടി.വി. നിധിൻ ഉദ്ഘാടനം ചെയ്തു. സി.വി. ബോസ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്ടൻ പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, വൈസ് ക്യാപ്ടൻ വി.എ. താജുദീൻ, മാനേജർ പി.പി. അരൂഷ്, ടി.എസ്. രാജൻ, നിമിഷ രാജു, കെ.ഡി. വേണുഗോപാൽ, എം.എ. സുധീഷ് തുടങ്ങിയവർ സംസാരിച്ചു. ജാഥ ഇന്ന് വൈകിട്ട് 5ന് ചെറിയപല്ലംതുരുത്ത് വടക്കേക്കടവിൽ സമാപിക്കും.