library
ഈശ്വരവിലാസം ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണം പി.ആർ. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വടക്കേക്കര സർവീസ് സഹരണ ബാങ്കിലെ ഈശ്വരവിലാസം ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയലാർ അനുസ്മരണം ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.ആർ. സത്യൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.പി. തമ്പി അദ്ധ്യക്ഷനായി. വില്യംപോൾ, രാജലക്ഷ്മി, സജീവ് കല്ലുപുറത്ത്, ബബിത വിനോജ് എന്നിവർ സംസാരിച്ചു. ഗായകർ വയലാർ ഗാനങ്ങളുടെ ആലാപനം നടന്നു.