ldf

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപത്ര പ്രകാശനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു. അഞ്ച് വർഷത്തെ ഭരണസമിതി പ്രവർത്തനം പൂർണ പരാജയമെന്നാണ് എൽ.ഡി.എഫ് ആരോപണം. പ്രതിഷേധ പരിപാടി സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി ഉദ്ഘാടനം ചെയ്തു. കെ.പി. ശിവൻ അദ്ധ്യക്ഷനായി. പി.എം. മുഹമ്മദാലി, ബിജു പി. നായർ, ടി.സി. മാത്യു, ലിസി ജോസഫ്, എസ്.എം. അലിയാർ, സിജി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.