kpsta
കെ.പി.എസ്.ടി.എ ജില്ലാകമ്മറ്റി എറണാകുളം ആർ.ഡി.ഡി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സായാഹ്നം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടി.യു സാദത്ത് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പി.എം ശ്രീ പദ്ധതി കരാറിലൂടെ സ്വന്തം മുന്നണിയേയും മന്ത്രിസഭയേയും മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളെയും മുഖ്യമന്ത്രി​യും വി​ദ്യാഭ്യാസമന്ത്രി​യും വഞ്ചിച്ചതി​ൽ കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റി ആർ.ഡി.ഡി ഓഫീസിനുമുന്നിൽ പ്രതിഷേധസായാഹ്നം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് പീറ്റർ അദ്ധ്യക്ഷനായി.

സംസ്ഥാന എക്സിക്യുട്ടിവ് അംഗങ്ങളായ കെ.എ. ഉണ്ണി, രഞ്ജിത്ത് മാത്യു, ജില്ലാ സെക്രട്ടറി ബിജു കുര്യൻ, ഷൈനി ബെന്നി, സി.വി. വിജയൻ, ടി​.എ. മുരളി, ഫാബിയാൻ മെയ്ൻ, സിജോ വർഗീസ് തുടങ്ങി​യവർ സംസാരിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ കോലവും കത്തിച്ചു.