nidhi
നിധി കമ്പനി അസോസിയേഷൻ സോണൽ കോൺഫറൻസ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: നിധി കമ്പനികളുടെ പ്രവർത്തനങ്ങൾക്ക് അനാവശ്യ നിയമനിർമ്മാണങ്ങളിലൂടെ തടസം സൃഷ്ടിക്കരുതെന്ന് കോതമംഗലം കറുകടത്ത് നടന്ന നിധി കമ്പനി അസോസിയേഷൻ എറണാകുളം സോണൽ കോൺഫ്രൻസ് ആവശ്യപ്പെട്ടു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ചുള്ള വാർഷിക പൊതുയോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡേവിസ് എ. പാലത്തിങ്കൽ നിർവഹിച്ചു. സോണൽ പ്രസിഡന്റ് എം.വി. മോഹനൻ അദ്ധ്യക്ഷനായി. എ.എ. സലീഷ്, ഇ.എ. ജോസഫ്, കെ.ഒ. വർഗീസ്, ജോബി ജോർജ്, വി.എസ്. തങ്കപ്പൻ, എം.യു. ബേബി, യു.ടി. രാജൻ, സേവ്യർ ജിൻസൺ, ടി.ബി. ജോഷി, അഗസ്റ്റസ് സിറിൽ, എം.പി. മത്തായി, സി. രാജഗോപാൽ, ഡോ. കെ. പത്മനാഭൻ, ജെന്നി എം. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.