കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ്- എ.ഐ.എസ്.എഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ എറണാകുളം ഡി.ഇ.ഒ
ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി. പദ്ധതിയുടെ എം.ഒ.യു കത്തിച്ചായിരുന്നു പ്രതിഷേധം.
മാർച്ച് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് അദ്ധ്യക്ഷനായി. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ഗോവിന്ദ് ശശി, ജില്ലാ പ്രസിഡന്റ് സി.എ. ഫയാസ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്, ആൽവിൻ സേവ്യർ, റോക്കി ജിബിൻ, പി.കെ. ഷിഫാസ് , ജിഷ്ണു അനിരുദ്ധ്, ആർച്ച, എം. അജാസ്, വി.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു.