pic1
ഫോർട്ട്‌കൊച്ചി സാന്താക്രൂസ് മൈതാനിയിൽ കടപുഴകി വീണ മരം നീക്കം ചെയ്യാത്തതിൽ കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിക്കുന്നു

മട്ടാഞ്ചേരി: നാല് മാസം മുമ്പ് ഫോർട്ട്‌കൊച്ചി സാന്താക്രൂസ് മൈതാനിയിൽ കടപുഴകി വീണ കൂറ്റൻ മഴ മരം മാറ്റാത്തതിനെതിരെ റീത്ത് വച്ച് പ്രതിഷേധം. നിരവധി കുട്ടികളാണ് ഈ മൈതാനത്ത് കളിക്കുന്നതിനായി എത്തുന്നത്. കടപുഴകി വീണ മരത്തിന്റെ അടിഭാഗം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇത് കുട്ടികൾക്കും മറ്റുള്ളവർക്കും ഭീഷണിയായതോടെയാണ് കോൺഗ്രസ് ഒന്നാം ഡിവിഷൻ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് ക്രിസ്റ്റഫർ സാമുവൽ അദ്ധ്യക്ഷനായി. എ.എം. അയൂബ്, പി.എഫ്. ജോർജ്, ജെയ്‌സൺ മാത്യു, സബീന നൗഫൽ, രാജു, ഷുഹൈബ്, ടോം ആന്റണി, പ്രീതി ഗ്ലോറിയ എന്നിവർ സംസാരിച്ചു.