മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന് കീഴിലുള്ള ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ സ്കന്ദ ഷഷ്ഠി ദിനാഘോഷവും വിശേഷാൽ ദ്രവ്യ കലശവും ഇളനീർ അഭിഷേകവും നാളെ വിവിധ ചടങ്ങുകളോടെ നടക്കുമെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ക്ഷേത്രം കമ്മിറ്റി കൺവീനർ പി.വി. അശോകൻ എന്നിവർ അറിയിച്ചു.
രാവിലെ 5ന് നടതുറപ്പ്, തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6ന് സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, 9ന് ഗുരുപൂജ, 9.30ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഷഷ്ഠി ഭദ്രദീപം തെളിക്കും, തുടർന്ന് ദ്രവ്യ കലശപൂജയും സമൂഹ പ്രാർത്ഥനയും ആരാധനയും, 11ന് കലശം പ്രദക്ഷിണം, തുടർന്ന് സുബ്രഹ്മണ്യസ്വാമിക്ക് അഭിഷേകം, പൂജ മംഗള ആരതി ,പ്രസാദവിതരണം, ഉച്ചക്ക് 1ന് ഷഷ്ഠി അന്നദാനം .