chavara
ചാവറ അന്തർ സർവകലാശാല പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനംനേടിയ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ദിവ്യ ട്രീസയ്ക്ക് പ്രൊഫ. എം.തോമസ് മാത്യു ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കുന്നു

കൊച്ചി: അന്തർ സർവകലാശാല ചാവറ പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ദിവ്യ ട്രീസ, രണ്ടാംസ്ഥാനം നേടിയ ആലുവ യു.സി കോളേജിലെ ഷറഫുന്നിസ കരോളി, മൂന്നാംസ്ഥാനംനേടിയ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സോജോ സി. ജോസ് എന്നിവർക്ക് കാഷ് അവാർഡുകളും ട്രോഫിയും വിതരണം ചെയ്തു. ജേതാക്കൾ പ്രൊഫ. എം. തോമസ് മാത്യുവിൽനിന്ന് ഏറ്റുവാങ്ങി.

ചാവറ കൾച്ചറൽ സെന്റർ ചെയർമാൻ ഫാ. ഡോ. മാർട്ടിൻ മള്ളാത്ത് അദ്ധ്യക്ഷനായി. നാടകകൃത്തും സംവിധായകനുമായ ടി.എം. എബ്രഹാം, സിജോ പൈനാടത്ത് , ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് പി.പി. പ്രകാശ്, ജോൺസൺ സി എബ്രഹാം, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് എന്നിവർ സംസാരിച്ചു.