കൊച്ചി: ജനാധിപത്യ മഹിളാ അസോസിയേഷൻ ചളിക്കവട്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചളിക്കവട്ടത്തുകൂടി മെട്രോഫീഡർ ഇലക്ടിക് ബസ് സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം സംഘടിപ്പിച്ചു.
ഒപ്പുശേഖരണയോഗം സി.പി.എം തൃക്കാക്കര ഏരിയാകമ്മിറ്റി അംഗം അഡ്വ. എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ വില്ലേജ് വൈസ് പ്രസിഡന്റ് ജെസി സജീവൻ അദ്ധ്യക്ഷയായി.
വത്സല വസന്തകുമാർ, വി.കെ. പ്രകാശൻ, കൗൺസിലർ കെ.ബി. ഹർഷൽ, പി. കെ. മിറാജ്, പി.പി. ജിജി, രജനി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.