a
കേരള ബ്രാഹ്മണസഭ സംസ്ഥാന സമ്മേളനം പാപ്പനംകോട് അനന്തരാമൻ നഗറിൽ തിരുവിതാതാംകൂർ രാജകുടുംബാഗം ആദിത്യവർമ്മ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: ഭക്തിപൂർവമായ ആരാധനകൾ അത്യന്താപേക്ഷിതമാണെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ പറഞ്ഞു.

കേരള ബ്രാഹ്മണസഭ സംസ്ഥാന സമ്മേളനം തിരുവനന്തപുരം പാപ്പനംകോട് അനന്തരാമയ്യർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാര അനുഷ്ഠാനങ്ങൾ നിലനിറുത്തുന്നതിന് ബ്രാഹ്മണസമുദായം നൽകിവരുന്ന സേവനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് എച്ച്. ഗണേഷ് അദ്ധ്യക്ഷനായി.

വൈസ് പ്രസിഡന്റുമാരായ മണി എസ്. തിരുവല്ല, പി. അനന്ത സുബ്രഹ്മണ്യം എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ടി.എസ്. മണി സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി എം. ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.

സംസ്ഥാന വനിതാ വിഭാഗത്തിന്റെ വാർഷിക സമ്മേളനവും നടന്നു. സംസ്ഥാന പ്രസിഡന്റ് ഗീതാ സുബ്രഹ്മണ്യൻ അദ്ധ്യക്ഷയായി. ട്രഷറർ ഗീതാംബാൾ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാധാ രംഗൻ, സംസ്ഥാന ജോ.സെക്രട്ടറി ആനന്ദ സരസ്വതി എന്നിവർ സംസാരിച്ചു.