
പള്ളുരുത്തി: ഇടക്കൊച്ചി 16-ാം ഡിവിഷനിൽ കളിസ്ഥലത്തിന്റെ നിർമ്മാണോദ്ഘാടനം കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ നിർവഹിച്ചു. വാർഡ് കൗൺസിലർ അഭിലാഷ് തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭയുടെ തന്നെ മൂന്നേക്കർ ഭൂമിയിൽ ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. കളിസ്ഥലത്തിൽ ക്രിക്കറ്റ്, ഫുട്ബാൾ കളിക്കുന്നതിനുള്ള സൗകര്യം, വോളിബാൾ കോർട്ട്, ഓപ്പൺ ജിം, കുട്ടികൾക്ക് കളിക്കുന്നതിനുള്ള മിനി പാർക്ക്, കളിസ്ഥലത്തിന് ചുറ്റും വാക്ക് വേ, ഗ്യാലറി എന്നിവ ഉൾപ്പെടുന്ന പദ്ധതി.
ചടങ്ങിൽ വിദ്യാഭ്യാസ കായിക കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.എ.ശ്രീജിത്ത്, മുൻ കൗൺസിലർ പി.ഡി.സുരേഷ്, പൊതുപ്രവർത്തകരായ പി.എച്ച്.ഹാരിസ്, കെ. ജെ.റോബർട്ട്, ജോസഫ് സേവ്യർ കളപ്പുരക്കൽ, നഗരസഭാ എൻജിനിയർമാരായ അജിത അനീഷ്, ടി.എ.മഞ്ജു എന്നിവർ പ്രസംഗിച്ചു.