varghese

നെടുമ്പാശേരി: എറണാകുളം - അങ്കമാലി അതിരൂപത വൈദികൻ ഫാ. വർഗീസ് കട്ടയ്ക്കകത്തൂട്ട് (83) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് രണ്ടിന് മൂഴിക്കുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. നാളെ രാവിലെ 7.30 മുതൽ എട്ടുവരെ എടക്കുന്ന് സെന്റ് പോൾസ് പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വയ്ക്കും. മൂഴിക്കുളത്തെ കുടുംബവീട്ടിൽ 12 വരെയും തുടർന്ന് മൂഴിക്കുളം സെന്റ് മേരീസ് ഫൊറോനപള്ളിയിലും പൊതുദർശനമുണ്ടാകും. മൂഴിക്കുളം കട്ടയ്ക്കകത്തൂട്ട് വീട്ടിൽ വർക്കി - താണ്ടമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഔസേപ്പ്, ഫാ. പോൾ കട്ടയ്ക്കകത്തൂട്ട്, സി. റൊമാന.