കോതമംഗലം: ഭൂതത്താൻകെട്ട് പാലത്തിൽ നിന്ന് പെരിയാറിൽ ചാടിയ ആളെ കണ്ടെത്താനായില്ല. വടാട്ടുപാറ റോക്ക് ജംഗ്ഷൻ വടുതലായിൽ ദിനേശ് (46) ആണ് ഇന്നലെ രാവിലെ പുഴയിൽ ചാടിയത്. തുടർന്ന് വൈകുന്നേരം വരെ ഫയർഫോഴ്സും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കും. ഡാമിന്റെ ഷട്ടറുകൾ അടച്ച് ഒഴുക്ക് നിയന്ത്രിച്ചിട്ടുണ്ട്. മാതാവ് ലീലക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിയോടിയാണ് ദിനേശ് പുഴയിൽ ചാടിയത്. മീൻ പിടിച്ചു കൊണ്ടിരുന്നവർ കയർ എറിഞ്ഞുകൊടുത്തെങ്കിലും രക്ഷപ്പെടുത്താനായില്ല.