congress-mandalam-rally

കൂത്താട്ടുകുളം :കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.ഡി.എഫ്. നഗരസഭാ ഭരണ സമിതിയുടെ ഭരണ വൈകല്യങ്ങളും കൂത്താട്ടുകുളത്തെ വികസന മുരടിപ്പിനും എതിരെ ഇടയാർ കമ്പനിപ്പടിയിൽ നിന്നും ടാക്സി സ്റ്റാൻഡിൽ നിന്നും പദയാത്രകൾ നടത്തി. എ.ഐ.സി.സി. മെമ്പർ ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, യു.ഡി.എഫ്. ചെയർമാൻ പ്രിൻസ് പോൾ ജോൺ, എന്നിവർ പദയാത്ര നയിച്ചു . നഗരസഭാ ചെയർമാൻ കലാ രാജു ,വൈസ് ചെയർമാൻ പി.ജി. സുനിൽകുമാർ, പി. സി .ഭാസ്കരൻ , സി.എ.തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.