കൂത്താട്ടുകുളം : എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം 224-ാം നമ്പർ ശാഖയിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ രൂപീകരിച്ചു. ശാഖാ പ്രസിഡന്റ് ഡി .സാജു അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി തിലോത്തമ ജോസ്, കൂത്താട്ടുകുളം യൂണിയൻ ജോയിന്റ് കൺവീനർ പി. എൻ. സലിംകുമാർ, ട്രഷറർ എം.പി. ദിവാകരൻ, ഗീതമ്മ കൃഷ്ണൻകുട്ടി, ഷീലാ സാജു , വി ജെ. ശശിഎന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി.പി . രാജശേഖരൻ (ചെയർമാൻ), ശശി മണ്ണനാട്ട് (വൈസ് ചെയർമാൻ), ഗീതമ്മ കൃഷ്ണൻകുട്ടി (കൺവീനർ ), പി .കെ . രാജീവൻ (ജോയിന്റ് കൺവീനർ ), പി.ഡി. സാജു (ട്രഷറർ), സാബു ശ്രീഭവൻ, ശോഭന മോഹൻദാസ് ,ശാന്ത സദാശിവൻ, പി.ആർ. വാസു, സാബു പന്തലിട്ട കാലായിൽ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.