കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭാ ലീഗൽ എയ്ഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചിട്ട് 15-ാം വർഷത്തിലേക്ക് കടന്നു. 'എല്ലാവർക്കും നീതി ലഭിക്കുക' എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ കേരള ലീഗൽ സർവീസസ് അതോറിട്ടിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയും (ഡി.എൽ.എസ്.എ.) താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും (ടി.എൽ.എസ്.സി.) മേൽനോട്ടത്തിലാണ് പ്രവർത്തനം.
പ്രദേശത്തെ അനേകം സ്ത്രീകൾക്കും കുട്ടികൾക്കും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കും സാധാരണക്കാർക്കും സൗജന്യ നിയമസഹായവും പ്രശ്‌നപരിഹാരവും സൗജന്യമായി ക്ലിനിക്ക് നൽകുന്നുണ്ട്.
വർദ്ധിച്ച കോടതിച്ചെലവുകളും വിലപ്പെട്ട സമയനഷ്ടവും കോടതികളിലുള്ള കേസുകളുടെ ബാഹുല്യവും കാലതാമസവും കുറയ്ക്കുന്നതിനും നിയമസഹായ ക്ലിനിക്കുകൾ സഹായിക്കുന്നു. സമൂഹത്തിൽ നിയമസാക്ഷരത വർദ്ധിപ്പിക്കുന്നതിനായി ക്ലാസുകളും സ്‌കൂളുകളിലും കോളേജുകളിലും നിയമബോധനവും നിയമ ക്ലബുകളും നടത്തുന്നുണ്ട്.
സേവനം ചെയ്യുന്നവർ
അഡ്വ. ദിവ്യ പി.എസ്. (പാനൽ ലോയർ)
പി.കെ. സുരേഷ് കുമാർ പാതിരിക്കൽ (പാരാ ലീഗൽ വോളന്റിയർ)
ലാലി ഷൈജു (പാരാ ലീഗൽ വോളന്റിയർ)
നിയമസഹായത്തിനും നിയമബോധവത്കരണ
ക്ലാസുകൾക്കും ബന്ധപ്പെടുക: 9446050822, 8281248857.
ജനങ്ങൾക്ക് നീതി ലഭിക്കുന്നതിൽ നിയമസഹായ കേന്ദ്രം വളരെ പ്രയോജനകരമാണ്.
സണ്ണി കുര്യാക്കോസ്
മുൻ വൈസ് ചെയർമാൻ
നഗരസഭാ
വർഷങ്ങളായി ഞങ്ങളുടെ വീടിന് അപകടകരമായി നിന്നിരുന്ന അയൽവാസിയുടെ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ലീഗൽ സഹായ ക്ലിനിക്ക് ഞങ്ങളെ ഏറെ സഹായിച്ചു.
ഹീര
വീട്ടമ്മ
ആത്താനിക്കൽ
സുഹൃത്തുമായി ഉണ്ടായിരുന്ന പണമിടപാട് തർക്കങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിക്കുന്നതിൽ നിയമസഹായ ക്ലിനിക്ക് ഏറെ സഹായിച്ചു.
വിജയകുമാർ
ഐശ്വര്യ സൗണ്ട്
മാറമ്പിള്ളി
കൂത്താട്ടുകുളം