
പറവൂർ: തുലാമാസത്തിലെ ഷഷ്ഠിദിനമായ ഇന്ന് ക്ഷേത്രങ്ങളിൽ സ്കന്ദഷഷ്ഠി ആഘോഷിക്കും. വടക്കേക്കര ചക്കുമരശേരി കുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ രാവിലെ 9ന് പഞ്ചവിംശതി കലശപൂജ, സമൂഹാർച്ചന, 10ന് കലശപ്രദക്ഷിണം, വൈകിട്ട് ഭസ്മാഭിഷേകം.
പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തിൽ രാവിലെ 10.30ന് അഭിഷേകം, 12ന് ഷഷ്ഠിഊട്ട്.
മന്നം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ ഏഴിന് സ്കന്ദപുരാണ പാരായണം. 9ന് കാവടിയാട്ടം, 11ന് അഭിഷേകം, 12.30ന് ഷഷ്ഠി ഊട്ട്, വൈകിട്ട് പഞ്ചവാദ്യം. വലിയപഴമ്പള്ളിതുരുത്ത് ധർമ്മപോഷിണി സഭ ശ്രീബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രാവിലെ അഭിഷേകം, വിശേഷാൽപൂജ, വൈകിട്ട് ദീപക്കാഴ്ച.
നന്ത്യാട്ടുകുന്നം തോന്ന്യകാവ് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ അഭിഷേകം, ശ്രീരുദ്രജപം, ഷഷ്ഠി വിശേഷാൽപൂജ, ഷഷ്ഠി ഊട്ട്, പഞ്ചാരിമേളം, ദീപക്കാഴ്ച.
വാവക്കാട് വള്ളാട്ടുതറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സർവൈശ്വര്യപൂജ, താലം, പ്രഭാഷണം.