പറവൂർ: മുൻ മാദ്ധ്യമ പ്രവർത്തകനെയും കുടുംബത്തെയും അക്രമിക്കുകയും ആൾക്കൂട്ടത്തിനിടയിൽ വച്ച് അപമാനിക്കുകയും ചെയ്ത കേസിലെ പ്രതികളായ ചെറുകടപ്പുറം പനയ്ക്കൽ വീട്ടിൽ ജിമ്മി (57),​ സഹോദരൻ ജോഷി (56) എന്നിവർ പുത്തൻവേലിക്കര സ്റ്റേഷനിൽ ഹാജരായി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തിൽ വിട്ടു. രണ്ട് പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. ചെറുകടപ്പുറം പനയ്ക്കൽ വീട്ടിൽ ബെന്നിയും കുടുംബവും പള്ളിയിൽ കുർബാന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.