photo

വൈപ്പിൻ: അനധികൃത വാഹനപാർക്കിംഗ്, മാലിന്യനിക്ഷേപം, ദുർഗന്ധം എന്നിവ മൂലം മലിനമായി കിടന്നിരുന്ന ഗോശ്രീ കവലയിൽ അത്യാധുനിക മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക് സ്ഥാപിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പല നിറങ്ങളിലും പാറ്റേണുകളിലുമായി വൈവിധ്യമാർന്ന സംഗീത താളലയങ്ങളിൽ ഉയർന്നുപൊങ്ങുന്ന ജലധാരകൾ വിസ്മയം ജനിപ്പിക്കും.
ഗോശ്രീ പാലങ്ങളിലെ വിളക്കുകളിൽ മൂന്ന് കോടി രൂപ ചെലവിൽ ബഡ്ജറ്റ് പ്രകാരം അലങ്കാരപ്പണികൾ ചെയ്യുന്നതോടെ അവിടവും മനോഹരമാകും
ഉദ്ഘാടനച്ചടങ്ങിൽ ജിഡ സെക്രട്ടറി രഘുറാം അദ്ധ്യക്ഷനായി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രസികല, മാരിടൈം ഹോട്ടൽ ഡയറക്ടർ ജെനീഷ് ചാക്കോ, ഹോട്ടൽ ഉടമകളായ തമ്പിച്ചൻ ചെമ്മാച്ചേൽ, തോമസുകുട്ടി നെല്ലാമറ്റം, ജോപ്പായി പത്തേത്ത് എന്നിവർ പങ്കെടുത്തു.

ഒരു കോടിയുടെ പദ്ധതി

1. പദ്ധതിച്ചെലവ് ഒരു കോടി രൂപയാണ്.
2. പൊതു സ്വകാര്യ പങ്കാളിത്വത്തോടെ ജിഡ നടപ്പാക്കുന്ന കേരളത്തിലെത്തന്നെ ആദ്യ മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതിയാണിത്.
3. ജലധാരകളുടെ ദൃശ്യവിരുന്നിനൊപ്പം പാർക്കും ഓപ്പൺ തിയേറ്ററും മനോഹരമായ ശില്പങ്ങളും ഒരുക്കിയിട്ടുണ്ട്.
4. പാർക്കിൽ ഗോശ്രീയുടെ ചരിത്രം, പൈതൃകം വിളിച്ചോതുന്ന സുന്ദര ശില്പവുമുണ്ട്യ
5. കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കും യോജിച്ച പരിപാടികൾ നടത്താൻ ഉതകുന്ന ഓപ്പൺ സ്റ്റേജും സജ്ജമാക്കിയിട്ടുണ്ട്.

ദിവസവും വൈകിട്ട് 7 മുതൽ രാത്രി 10 വരെ
ഓരോ മണിക്കൂർ ഇടവിട്ട്
20 മിനിറ്റ് ദൈർഘ്യമുള്ള ഷോ