ചോറ്റാനിക്കര: ആമ്പല്ലൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ നയിക്കുന്ന ജനപക്ഷ യാത്രയ്ക്ക് തുടക്കമായി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയും ആമ്പല്ലൂർ പഞ്ചായത്ത് യു.ഡി.എഫ് ഭരണസമിതിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്നതിനുമാണ് ജനപക്ഷയാത്ര. പള്ളിത്താഴത്ത് നടന്ന യോഗത്തിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ഹരി, ജില്ലാ എക്സിക്യുട്ടീവ് അംഗം വേണു മുളന്തുരുത്തി, യു.ഡി.എഫ് ചെയർമാൻ കെ.ആർ. ജയകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, കെ.എഫ്. കുര്യാക്കോസ്, ബിന്ദു സജീവ്, സൈബാ താജുദ്ദീൻ, ജയശീ എന്നിവർ നേതൃത്വം നൽകി.