തോപ്പുംപടി: കേരളസർക്കാരിന്റെ വനമിത്ര അവാർഡ് നേടിയ കെ.വി. ദയാലിന് രുദ്ര യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. പരിസ്ഥിതി പ്രവർത്തകനും ജൈവകൃഷിയുടെ ആചാര്യനും പ്രകൃതി ജീവനത്തിന്റെ പ്രയോക്താവുമാണ് കെ.വി. ദയാൽ. സ്വീകരണ യോഗത്തിൽ രുദ്ര സെന്റർ യോഗാചാര്യൻ വി.എസ്. സുധീർ അദ്ധ്യക്ഷനായി. മുഖ്യ ആദായനികുതി വകുപ്പ് മുൻ കമ്മിഷണർ മനോജ്കുമാർ, കുരുവിള ലാലു, സുഭദ്ര, നിർമല, സുലേഖ, യോഗ അദ്ധ്യാപകൻ വി. ബൈജു, എ.എൻ. സാബു, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.