ഉദയംപേരൂർ: സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ബാഡ്മിന്റൺ വിജയിയായ എറണാകുളം ടീമിലെ അംഗം ഉദയംപേരൂർ കരേപ്പറമ്പിൽ വീട്ടിൽ കെ.എസ്. കൃഷ്ണപ്രിയയെ പ്രിയദർശിനി സാംസ്കാരിക വേദി അനുമോദിച്ചു. സാംസ്കാരിക വേദി ചെയർമാൻ ബാരിഷ് വിശ്വനാഥ് പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ഇ.ആർ. സണ്ണി, ഇ.പി. ദാസൻ, ശ്രീജിത്ത് കിഴക്കേമുറി, ബെന്നി അബ്രഹാം, വിഷ്ണു രംഗൻ തുടങ്ങിയവർ സംസാരിച്ചു