കൊച്ചി: പ്രൊഫ. എം.കെ. സാനുവിന്റെ 98ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇന്ന് നഗരത്തിൽ വിവിധ പരിപാടികൾ നടക്കും.
എസ്.എൻ.വി. സദനത്തിൽ വൈകിട്ട് 5ന് എം.കെ.സാനുവും ഡോ. ടി.എസ്. ജോയിയും ചേർന്നെഴുതിയ മഹാകവി ഉള്ളൂർ: സാഹിത്യചരിത്രത്തിലെ ഭാസുര നക്ഷത്രം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. എം. തോമസ് മാത്യു നിർവഹിക്കും.
ചാവറ കൾച്ചറൽ സെന്ററിൽ രാവിലെ11ന് എം.കെ.സാനു ഫൗണ്ടേഷനും ചാവറ കൾച്ചറൽ സെന്ററും സംഘടിപ്പിക്കുന്ന സാനു ജയന്തി അനുസ്മരണ സമ്മേളനത്തിൽ ഡോ.എം.വി.നാരായണൻ സംസാരിക്കും.
മഹാരാജാസ് കോളേജിൽ രാവിലെ10ന് എം.കെ. സാനു സ്മരണയുടെ ഭാഗമായി 'വാഗർഥം" പ്രഭാഷണ പരമ്പര കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.