കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം വേദാന്തം വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കാലടി മുഖ്യ കാമ്പസിലെ മീഡിയ സെന്ററിൽ സംഘടിപ്പിക്കുന്ന 'വിശിഷ്ടാദ്വൈത വേദാന്ത" അന്താരാഷ്ട്ര പ്രഭാഷണ പരമ്പര ഇന്ന് ആരംഭിക്കും. ജർമ്മനിയിലെ ഹാംബർഗ് സർവകലാശാലയിലെ റിസർച്ച് ഫെലോ ഡോ. സുഗന്യ അനന്ദകിച്ചനിൻ പ്രഭാഷണ പരമ്പര നയിക്കും. രാവിലെ 10.30 ന് വൈസ് ചാൻസലർ പ്രൊഫ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെറ്റാഫിസിക്‌സ് ഫാക്കൽറ്റി ഡീൻ പ്രൊഫ.കെ. രമാദേവി അദ്ധ്യക്ഷയാകും. ഡോ.വി. വാസുദേവൻ മുഖ്യപ്രഭാഷണം നടത്തും.
പ്രൊഫ.ജി. നാരായണൻ, പ്രൊഫ. ശ്രീകല എം.നായർ, പ്രൊഫ. ആർ.ഡി. സുനിൽ കുമാർ, ഡോ. എസ്. ഷീബ, ഡോ. ടി.ജി. ശ്രീകുമാർ, പി.എസ്. ഗായത്രി പി.എസ് എന്നിവർ പ്രസംഗിക്കും. 31ന് സമാപിക്കും.