
ആലുവ: ആലുവ സംഗീത സഭ റോഡ് റെസിഡന്റ്സ് അസോസിയേഷൻ 38-ാം വാർഷികവും കുടുംബസംഗമവും സംഘടിപ്പിച്ചു. പ്രസിഡന്റ് പി.എൻ. മുരളി അദ്ധ്യക്ഷനായി. സെക്രട്ടറി ഷാജിൻ ജോസഫ് സംസാരിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച ഗൗരികൃഷ്ണ, ആമിന, കൃഷ്‌ണേന്ദു, ബിന്ധ്യ പ്രകാശ് എന്നിവരെ അനുമോദിച്ചു.