നെടുമ്പാശേരി: പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ആധുനിക ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അദ്ധ്യക്ഷനാകും.