പറവൂർ: നിരവധി കേസുകളിലെ പ്രതി ആലങ്ങാട് കോട്ടപ്പുറം ചീനവിള വീട്ടിൽ ആഷ്ലിൻ ഷാജിയെ (23) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ആലുവ വെസ്റ്റ്, പെരുമ്പാവൂർ, ചാലക്കുടി, പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, ദേഹോപദ്രവം, കവർച്ച, സ്ഫോടകവസ്തു കേസ്, മയക്കുമരുന്ന് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ആഷ്ലിൻ ഷാജി. കഴിഞ്ഞ മെയിൽ തൃശൂർ പാലിയേക്കര ഓവർബ്രിഡ്ജിന് സമീപം വച്ച് 125 കിലോഗ്രാം കഞ്ചാവ് പിടികൂടിയതിന് പുതുക്കാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.